യുദ്ധം ക്രൂരതയാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ

എന്നും യുദ്ധം ഒരു ക്രൂരതയാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. പൊതുകൂടിക്കാഴ്ചാവേളയിൽ ആണ് ഫ്രാൻസിസ് പാപ്പ ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തത്.

വളരെ പ്രത്യേകമായി ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ എന്നീ രാജ്യങ്ങളെ പേരെടുത്തു പരാമർശിച്ചുകൊണ്ട്, ദുരിതമനുഭവിക്കുന്നവർക്ക് കർത്താവ് കരുത്ത് പ്രദാനം ചെയ്യട്ടെയെന്ന് പാപ്പ ആശംസിച്ചു.

തന്റെ അഭ്യർത്ഥനയിൽ, കഴിഞ്ഞ ദിവസം തന്നെ സന്ദർശിക്കുവാനെത്തിയ, യുദ്ധത്തിൽ അംഗഭംഗം വന്ന കുരുന്നുകളുടെ ജീവിതകഥയും പാപ്പ അടിവരയിട്ടു പറഞ്ഞു. പൊള്ളലേൽക്കുകയും, കൈകാലുകൾ നഷ്ടപ്പെടുകയും ചെയ്ത കുരുന്നുകളെയാണ് പാപ്പ സന്ദർശിച്ചത്. യുദ്ധം മൂലം പുഞ്ചിരി നഷ്ടപ്പെട്ട കുട്ടികളുടെ ദയനീയത, ഏറെ സങ്കടകരമാണെന്ന് പാപ്പ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m