ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം വ്യാപകമാക്കുന്നു : പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്

ക്രൈസ്തവര്‍ക്ക് നേരെ അടുത്തിടെ പാക്കിസ്ഥാനിൽ നടന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധവുമായി വിശ്വാസി സമൂഹം.

രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന ആക്രമണത്തിലും അസഹിഷ്ണുതയിലും വിശ്വാസികള്‍ ദുഃഖം പങ്കുവെച്ചു. മെയ് 25നാണ് ക്രൈസ്തവര്‍ക്ക് നേരെ കലാപത്തിന് സമാനമായ ആക്രമണം ഉണ്ടായത്. വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ നൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. ക്രൈസ്തവര്‍ക്ക് സുരക്ഷ ലഭ്യമാക്കണമെന്ന് ഇസ്‌ലാമാബാദ്-റാവൽപിണ്ടി സെനറ്ററും കത്തോലിക്ക വിശ്വാസിയുമായ താഹിർ ഖലീൽ സർഗോധ ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) അസദ് മാലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m