29 കാരിക്ക് ദയാവധത്തിന് അനുമതി നൽകിയ ഭരണകൂടത്തിനെതിരെ വിമർശനവുമായി ക്രൈസ്തവ നേതൃത്വം

ശാരീരിക ആരോഗ്യമുണ്ടായിരുന്നിട്ടും വിഷാദ രോഗത്തിന്റെ പേരിൽ 29 വയസ്സുകാരി സോറയ ടെർ ബീക്കിന് ഫിസിഷ്യന്റെ സഹായത്തോടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിച്ച നെതർലാൻഡ്‌സ് സർക്കാരിന്റെ നടപടി അപലപിച്ച് ക്രൈസ്തവ നേതൃത്വം.

മെയ് 22 നാണ് ദയാവധത്തിലൂടെ സോറയ ടെർ ബീക്ക് മരണമടഞ്ഞത്. മെച്ചപ്പെടാൻ സാധ്യതയില്ലാത്തവിധം വിഷാദം, ഉത്കണ്ഠ, മാനസികാഘാതം തുടങ്ങിയ രോഗബാധിതരായ വ്യക്തികൾക്ക് ഔദ്യോഗികമായി ഡച്ച് ദയാവധ നിയമം അനുസരിച്ച് ആത്മഹത്യയ്ക്കുള്ള അനുമതി നൽകുന്നുണ്ട്. ഇത്തരത്തിൽ മരണമടഞ്ഞ സോറയ ടെർ ബീക്കിന്റെ മരണവാർത്ത പാശ്ചാത്യ
രാജ്യങ്ങളിൽ ഉടനീളം തർക്കവിഷയമായ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

കത്തോലിക്കാ സഭ ദയാവധത്തിനെതിരായി നിരന്തരം തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. ദയാവധത്തിന് അവകാശം ഇല്ലെന്നും ദയാവധം നടത്തുന്ന ഡോക്ടർമാർക്ക് നൽകുന്ന നിയമപരമായ ഇത്തരം അനുമതികൾ യഥാർത്ഥത്തിൽ മനുഷ്യജീവനെ സംരക്ഷിക്കുക എന്ന നിലപാടിലൂന്നിയ അവരുടെ ശുശ്രൂഷയ്ക്ക് വിരുദ്ധമാണെന്നും ഡച്ച് ബിഷപ്പ്സ് കോൺഫറൻസിലെ ബിഷപ്പുമാർ പങ്കുവച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m