വന്യജീവി ആക്രമണത്തില്‍ പൊറുതിമുട്ടുന്നു; വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

തുടർക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഇന്ന് കർഷക ഹർത്താല്‍. വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തില്‍ അജീഷെന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലുമാണ് ഹർത്താല്‍ പ്രഖ്യാപിച്ചത്.

വായനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷക സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍. ഇന്ന് രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍ നടക്കുക. എന്നാൽ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്ന് കർഷക നേതാക്കൾ അറിയിച്ചു. അതേസമയം, മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക അറിയിച്ചു. കര്‍ഷക സംഘടനകള്‍ കഴിഞ്ഞ നാല് വര്‍ഷക്കാലമായി വയനാട്ടില്‍ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകള്‍ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങള്‍ക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

അതേസമയം, ആനയുടെ സാന്നിധ്യം ഉള്ള തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരത്തിലെ നാല് ഡിവിഷനിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group