ദൈവത്തിന്റെ കരങ്ങളിൽ സ്വയം സമർപ്പിച്ച് കൊണ്ട്, ദൈവഹിതത്തോട് ചേർന്ന് നിന്ന് സേവനം തുടരാൻ സന്യസ്തരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ.
“കരുണയുടെ മാതാവിൻ്റെ പെൺമക്കൾ’ എന്നപേരിലുള്ള സമർപ്പിത സമൂഹാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“ദൈവത്തിന് തങ്ങൾ നൽകുന്ന ഒരു സമ്മതം എന്തുമാത്രം ഫലങ്ങളാണ് ഉളവാക്കുന്നതെന്ന് ഓരോ സന്യസ്തയും ചിന്തിക്കണം. അങ്ങനെ ദൈവഹിതത്തോടുള്ള തങ്ങളുടെ വിശ്വസ്തതയും സമർപ്പണവും തുടരാനും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനങ്ങളോട് അനുസരണത്തോടെ ജീവിക്കാനും നിങ്ങൾക്കു സാധിക്കണം. പൂർണ്ണമായും തങ്ങളെത്തന്നെ ദൈവത്തിന് ഉദാരതയോടെ സമർപ്പിക്കാൻ ഓരോ സന്യസ്തയും പ്രാപ്തയാകണം” – പാപ്പ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m