അഭയാർത്ഥികളെ മറക്കരുത് : ഫ്രാൻസിസ് പാപ്പ

അഭയാർത്ഥികളെ മറക്കരുതെന്നും അവരുടെ ജീവിതചരിത്രത്തെ നമ്മോട് ചേർത്തു പിടിക്കണമെന്നും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

ഐക്യരാഷ്ട്രസഭ, ആഗോള അഭയാർത്ഥി ദിനം ആഘോഷിച്ചതുമായി ബന്ധപ്പെട്ട്, സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഓർമിപ്പിച്ചത്.

“തങ്ങളിൽ നിന്ന് മുഖം തിരിക്കരുതെന്നും നമ്മെ ഒന്നിപ്പിക്കുന്ന മനുഷ്യത്വത്തെ നിഷേധിക്കരുതെന്നും തങ്ങളുടെ ചരിത്രത്തെ നമ്മുടെതാക്കണമെന്നും തങ്ങളുടെ ദുരന്തങ്ങൾ മറക്കരുതെന്നും അഭയാർത്ഥികളുടെ മുഖവും കണ്ണുകളും നമ്മോട് ആവശ്യപ്പെടുന്നു” – പാപ്പ കുറിച്ചു. #അഭയാർത്ഥികൾ എന്ന ഹാഷ്ടാഗോടുകൂടിയായിരുന്നു മാർപാപ്പ സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group