ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്

തുർക്കിയിലെ പ്രധാന നഗരമായ ഇസ്താംബൂളിൽ വിശുദ്ധ കുർബാനക്കിടെ ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് പരിക്ക്. മുഖംമൂടി ധരിച്ചെത്തിയാണ് ആക്രമണം നടത്തിയത്. തുർക്കി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ഇന്ന് 11 മണിയോടെ ഇസ്താംബൂളിലെ സരിയേർ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് മിന്നലാക്രമണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയവർ പള്ളിയിലേക്ക് പ്രവേശിക്കുകയും ആക്രമണം നടത്തുകയുമായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ തന്നെ പിടികൂടുമെന്ന് തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group