സാമൂഹ്യ മാധ്യമങ്ങൾ വിവേകപൂർവം ഉപയോഗിക്കുക : ഫ്രാൻസിസ് പാപ്പാ

ഫോണുകളുടെ അടിമകളായിത്തീരാതിരിക്കാനും യാഥാർത്ഥ്യ ലോകത്ത് നിന്നുമാറി സാങ്കല്പികലോക ജീവിതത്തിന്റെ തടവിലാകാതിരിക്കാനും യുവ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ലോകത്തിൽ നന്മയും സ്നേഹവും വിതയ്ക്കുന്നതിന് സാധ്യമായ സകല ഉപാധികളും ഉപയോഗിച്ചുകൊണ്ട് പ്രത്യാശയുടെ സംവാഹകരും പാലങ്ങളുടെ ശില്പികളും ആയിരിക്കാൻ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്‌തു.

റൊമേനിയായിലെ ഇയാസി രൂപതയിലെ യുവജനങ്ങൾക്കു നൽകിയ സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്യുന്നത്.

റൊമേനിയായിലെ ഇയാസി രൂപതയിലെ യുവജനങ്ങൾ മെയ് മാസത്തിൽ, അവിടെ നടന്ന രൂപതാ യുവജനസമ്മേളനത്തിൽ പങ്കെടുത്ത വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിൻവഴി ഫ്രാൻസിസ് പാപ്പായ്ക്ക് ഒരു കത്ത് നൽകിയിരുന്നു. ഈ കത്തിനു മറുപടിയായി നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ആധുനിക സാമൂഹ്യമാധ്യമങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾക്ക് അടിമകളാകാതെ അവയെ മൂല്യപ്രസരണത്തിനു വിനിയോഗിക്കാൻ പാപ്പാ നിർദേശിക്കുന്നത്.

“മൈത്രി, സമാധാനം, വംശങ്ങളും സംസ്കാരങ്ങളും കുടുംബങ്ങളും തമ്മിലുള്ള സംഭാഷണം എന്നീ സൃഷ്ടിപരമായ മൂല്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ സംവേദനം ചെയ്യേണ്ടതാണ്. ഒപ്പം ഫോണുകളുടെ അടിമകളായിത്തീരാതിരിക്കാനും യാഥാർത്ഥ്യലോകത്തു നിന്നുമാറി സാങ്കല്പികലോക ജീവിതത്തിന്റെ തടവിലാകാതിരിക്കാനും ശ്രദ്ധിക്കണം. ലോകത്തിലേക്കിറങ്ങി ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ കഥകൾ ശ്രവിക്കുകയും സഹോദരീസഹോദരങ്ങളുടെ കണ്ണുകളിൽ നോക്കുകയും ചെയ്യുക”- പാപ്പ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group