തടവുകാർക്ക് വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പുകൾ വണങ്ങാൻ അവസരമൊരുക്കി ബ്രസീലിയൻ രൂപത

തടവുകാർക്ക് വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പുകൾ വണങ്ങാൻ അവസരമൊരുക്കി ബ്രസീലിലെ മിനാസ് ഗെറൈസിലെ കാരറ്റിംഗ രൂപത.

വിശുദ്ധയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് തിരുശേഷിപ്പുകൾ വഹിച്ചുകൊണ്ടുള്ള തീർത്ഥാടനത്തിന്റെ ഭാഗമായാണ് വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പുകൾ കാരറ്റിംഗ രൂപതയിൽ സ്വീകരിച്ചത്.

“മിഷനറിമാരുടെ രക്ഷാധികാരിയും തിരുസഭയുടെ വേദപാരംഗതയുമായ വി. കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പിന്റെ വണക്കം വിശ്വാസികൾക്ക് അവരുടെ വിശ്വാസവുമായി ബന്ധപ്പെടാനും കൃപകൾക്കായി മാധ്യസ്ഥ്യം വഹിക്കാനുമുള്ള അവസരമാണ് ഒരുക്കിയത് “ – ജയിൽ ഡയറക്ടർ ഗുസ്താവോ ഹെൻറിക് നെപ്പോളി പറഞ്ഞു. വിശുദ്ധയുടെ തിരുശേഷിപ്പുകൾ ജയിലിലെ സെല്ലുകളിലേക്കു കൊണ്ടുപോകാൻ അദ്ദേഹം അവസരമൊരുക്കിയിരുന്നു. കൂടാതെ, തടവുകാർക്കും ജയിലിലെ മറ്റ് ഉദ്യോഗസ്ഥർക്കും തിരുശേഷിപ്പ് വണങ്ങാൻ അവസരമൊരുക്കിയതിനോടൊപ്പം കാരറ്റിംഗ ബിഷപ്പ് ജുവാരസ് ഡെലോർട്ടോ സെക്കോ ആശീർവദിച്ച റോസാപ്പൂക്കളും നൽകിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group