ആഗോള വയോജന ദിനത്തിൽ പൂർണ്ണദണ്ഡവിമോചനം

ഈ വർഷം ആഘോഷിക്കപ്പെടുന്ന നാലാമത് ആഗോള വയോജന ദിനത്തോടനുബന്ധിച്ച് പൂർണ്ണദണ്ഡവിമോചനം ലഭിക്കും.

ജൂലൈ 28- നാണ് ആഗോള വയോജനദിനം സഭ ആചരിക്കുന്നത്.

സഭ നിർദ്ദേശിക്കുന്ന ഭക്തകൃത്യങ്ങൾ നിറവേറ്റിയാൽ ഈ വർഷവും പരിപൂർണ്ണ ദണ്ഡവിമോചനം നേടാൻ അനുവദിക്കുന്നതായി, കർദ്ദിനാൾ ആഞ്ചെലോ ദൊണാത്തിസ് ഉത്തരവ് പുറപ്പെടുവിച്ചു. അൽമായർക്കും, കുടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ, കർദ്ദിനാൾ കെവിൻ ജോസെഫ് ഫാരൽ മുന്നോട്ടുവച്ച അഭ്യർത്ഥന കണക്കിലെടുത്താണ് ഇത്തരമൊരു ഡിക്രി കർദ്ദിനാൾ ദൊണാത്തിസ് നൽകിയത്.

ഫ്രാൻസിസ് പാപ്പ, അപ്പസ്തോലിക പെനിറ്റൻഷ്യറിക്ക് അനുവദിച്ചിരിക്കുന്ന അവകാശങ്ങൾ ഉപയോഗിച്ച്, സഭാമക്കളുടെ വിശ്വാസം വളർത്തുന്നതിനും, ആത്മാക്കളുടെ രക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് പരിപൂർണ്ണ ദണ്ഡവിമോചനം നേടാനുള്ള ഇത്തരമൊരു സാധ്യത മുന്നോട്ടു വയ്ക്കുന്നതെന്ന് ഡിക്രിയിൽ കർദ്ദിനാൾ ദൊണാത്തിസ് വ്യക്തമാക്കി. കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ മൂന്ന് നിബന്ധനകൾ പരിപൂർണ്ണ ദണ്ഡവിമോചനം നേടുന്നതിലേക്കായി പൂർത്തിയാക്കുന്നവർക്കാണ്, ഈയൊരു ആനുകൂല്യം സഭ നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group