ക്രൈസ്തവ ദേവാലയം വീണ്ടും അഗ്നിക്കിരയാക്കി

180 വര്‍ഷo പഴക്കമുള്ള വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ നാമധേയത്തിലുള്ള ദേവാലയം അഗ്നിക്കിരയായി. മുസ്ലീം ജനസംഖ്യ ഗണ്യമായി ഉയര്‍ന്ന പ്രദേശങ്ങളിലൊന്നായ വാസെമ്മെസ് ലില്ലെയിലെ പ്രശസ്തമായ ദേവാലയമാണ് അഗ്നിക്കിരയായത്. ദേവാലയത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ കത്തിനശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ദേവാലയം വച്ച് ഫ്രാന്‍സിന് നഷ്ടമാകുന്നുണ്ടെന്നു വിവിധ റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.. ദേവാലയത്തിന്റെ സങ്കീര്‍ത്തിയുടെ മേല്‍ക്കൂരയില്‍ തീ ആളിക്കത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോയും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group