രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി; ബജറ്റ് അവതരണം തുടങ്ങി

ന്യൂ ഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാർലമെന്‍റില്‍ അവതരിപ്പിക്കുന്നു.

മൂന്നാം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന് ജനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് മന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ സുശക്തമെന്ന് മന്ത്രി വ്യക്തമാക്കി. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ബജറ്റില്‍ പ്രാധാന്യം നല്‍കും. രാജ്യത്ത് പണപെരുപ്പം നിയന്ത്രണവിധേയമാണെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റിന് മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി ലഭിച്ച ശേഷം രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും പരിഹരിക്കുന്നതില്‍ നിർമല സീതാരാമന്‍റെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m