ഇസ്രായേല്‍-ഇറാൻ സംഘര്‍ഷം; അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ വധത്തിനുപിന്നാലെ ഉടലെടുത്ത ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടിവിച്ച്‌ ഇന്ത്യ.

അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി നിർദേശം നല്‍കി.

ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ടെല്‍ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേല്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.

ഇസ്രായേലില്‍ ഏകദേശം 26,000 ഇന്ത്യൻ പൗരന്മാരാണുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഇസ്രായേലിലെ മുതിർന്ന പൗരന്മാരെ പരിപാലിക്കുന്നതിനുള്ള നഴ്‌സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വജ്രവ്യാപാരികള്‍, ഐടി പ്രൊഫഷണലുകള്‍, നിർമ്മാണ, കാർഷിക മേഖലകളിലെ തൊഴിലാളികള്‍, വിദ്യാർത്ഥികള്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഭീകര സംഘടനയായ ഹമാസിനെതിരെ സംഘർഷം ആരംഭിച്ചതിന് ശേഷം പാലസ്തീൻ തൊഴിലാളികള്‍ക്ക് പകരം കൂടുതല്‍ ഇന്ത്യക്കാരെ ഇസ്രായേല്‍ നിയമിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group