വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് പകർത്തിയെഴുതി ജെസി ചാക്കോ

ആലപ്പുഴ : വിശുദ്ധ ബൈബിളിന്റെ സമ്പൂർണ്ണ പതിപ്പ് മുഴുവൻ പകർത്തിയെഴുതി ആലപ്പുഴ സ്വദേശി ജെസി ചാക്കോ.

ആദ്യം പുതിയ നിയമവും പിന്നീട് പഴയ നിയമവും പൂർത്തിയാക്കുകയായിരുന്നു. ബൈബിൾ പാരായണ സംഘമായ എഫേത്തയിലെ അoഗമാണ് ജെസി.

ചങ്ങനാശ്ശേരി കുന്നന്താനത്ത് ധ്യാനത്തിൽ പങ്കെടുത്തപ്പോൾ ഒരു കുട്ടിയുടെ സാക്ഷ്യമാണ് ഫൊറോന പള്ളി ഇടവകക്കാരിയും തത്തംപള്ളി താമസക്കാരിയുമായ ജെസിയെ ബൈബിൾ എഴുതാൻ പ്രേരിപ്പിച്ചത്.

2022 ജനുവരി 26ന് എഴുതിത്തുടങ്ങിയ പുതിയ നിയമം മാർച്ച് 28 ന് തീർത്തു. 62 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. എഴുതിത്തീർത്ത പുതിയ നിയമം വെഞ്ചരിക്കാൻ പള്ളിയിലെത്തിച്ചപ്പോൾ അന്നത്തെ വികാരി ഫാ. ഫിലിപ്പ് തയ്യിൽ പഴയ നിയമം കൂടി പൂർത്തിയാക്കാൻ പ്രോത്സാഹിപ്പിച്ചു. ഏപ്രിൽ നാലിനു പഴയനിയമം എഴുതിത്തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെയുളള എഴുത്ത് ചില ദിവസങ്ങളിൽ പത്തു മിനിറ്റും ചിലപ്പോൾ ഏഴു മണിക്കൂറും വരെ നീണ്ടു. ഇതിനിടെ വലതു കാൽ അനക്കാൻ പറ്റാത്ത വേദനയുമുണ്ടായി.എങ്കിലും എഴുത്തിൽ നിന്നും രാവിലത്തെ വിശുദ്ധ കുർബാന യിൽ നിന്നും പിന്നോട്ടു പോയില്ല ജെസി. എഴുത്തിനിടെയും വീട്ടിലുള്ളവരുടെ കാര്യങ്ങൾ നോക്കാനും സമയം കണ്ടെത്തി. കുടുംബത്തിന്റെ സമ്പൂർണ പിന്തുണയോടെ ജെസി ബൈബിൾ പൂർത്തിയാക്കി. ആലപ്പുഴ വൈഎം.സിഎയ്ക്കു സമീപം ആന്റണീസ് സ്റ്റുഡിയോ ഉടമയായ പി.എം. ചാക്കോയാണ് ജെസിയുടെ ഭർത്താവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group