നിങ്ങൾക്കറിയാമോ ? ആധുനിക ഒളിമ്പിക്സ് മുദ്രാവാക്യം രൂപപ്പെടുത്തിയത് ഒരു കത്തോലിക്കാ പുരോഹിതനാണ്

ആധുനിക ഒളിമ്പിക്സ് മുദ്രാവാക്യം രൂപപ്പെടുത്തിയത് ഒരു കത്തോലിക്കാ പുരോഹിതനാണ്

ആധുനിക ഒളിമ്പിക്സ് ഗെയിംസിന്റെ മുദ്രാവാക്യം FASTER,HIGHER.STRONGER എന്ന വാക്കുകൾ രൂപപ്പെടുത്തിയത് ആധുനിക ഒളിമ്പിക്‌സിൻ്റെ സ്ഥാപകനായ ബാരൺ പിയറി ഡി കൂബർട്ടിൻ്റെ സുഹൃത്തായിരുന്ന ലൂയിസ് ഹെൻറി ഡിഡൺ എന്ന കത്തോലിക്കാ പുരോഹിതൻ ആയിരുന്നു.ഒളിമ്പിക്സ് വെബ്സൈറ്റിൽ ഇതിന്റെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട് .

യഥാർത്ഥത്തിൽ ലാറ്റിൻ ഭാഷയിൽ “സിറ്റിയസ്, ആൾട്ടിയസ്, ഫോർഷ്യസ്” എന്ന പേരിൽ രൂപപ്പെടുത്തിയ ഈ മുദ്രാവാക്യം ആദ്യമായി ഉപയോഗിച്ചത് ഡിഡൺ പ്രിൻസിപ്പലായിരുന്ന പാരീസിലെ സെൻ്റ് ആൽബർട്ട് ദി ഗ്രേറ്റ് സ്കൂളിലാണ്.1896-ലെ ഏഥൻസ് ഗെയിംസിന് അഞ്ച് വർഷം മുമ്പ് ഫ്രഞ്ച് ഡൊമിനിക്കൻ ഫ്രയർ ലൂയിസ് ഹെൻറി ഡിഡൺ ഇത് രൂപപ്പെടുത്തിയത്.1840-ൽ ജനിച്ച ഡിഡൺ ഒമ്പതാം വയസ്സിൽ ഫ്രാൻസിലെ ഗ്രെനോബിളിലെ റോണ്ടെയോ മൈനർ സെമിനാരിയിൽ വിദ്യാഭ്യാസം ആരംഭിക്കുകയും സ്വയം കായിക പരിശീലനം ആരംഭിക്കുകയും ചെയ്തു. ഗ്രെനോബിളിലെ കാർത്തൂസിയൻ ആശ്രമം സന്ദർശിച്ച ശേഷം, 16-ആം വയസ്സിൽ ഡൊമിനിക്കൻ സഭയിൽ ചേർന്ന അദ്ദേഹം സന്യാസ ജീവിതം ആരംഭിക്കാൻ തയ്യാറെടുത്തുകൊണ്ടിരുന്നു. ആറുവർഷത്തിനുശേഷം, റോമിലെ ഫോർമേഷന് ശേഷം 22-ആം വയസ്സിൽ പുരോഹിതനായി അഭിഷിക്തനായി.

പാരിസ് ഒളിമ്പിക്സ് ആയി ബന്ധപ്പെട്ടു ആരംഭ ദിവസം ക്രിസ്തുവിന്റെ ചിത്രത്തോട് കാട്ടിയ അനാദരവ് മൂലം ഒളിംപിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലൂടെയാണ് പാരിസ് ഒളിമ്പിക്സ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ലോകം മുഴുവൻ പാരിസ് ഒളിംപിക്സിനെതിരെ വിമർശനം ഉയർന്നു.സാംസങ്,ആപ്പിൾ അടക്കമുള്ള വൻകിട കമ്പനികൾ സ്പോണ്സർഷിപ്പുകൾ പിൻവലിച്ചു.ഫ്രാൻസിലെങ്ങും പ്രധാന വീഥികളിൽ യുവജനങ്ങൾ അടക്കം ജപമാല ചൊല്ലിക്കൊണ്ട് സമാധാനപരമായി പ്രതിക്ഷേധിച്ചു .ഈഫൽ റ്റവരിന് സമീപത്തു കൂറ്റൻ റാലികൾ നടന്നു . .ക്രൈസ്തവരുടെ ഒളിമ്പിക്സ് ഉപരോധ ആഹ്വനം ഏറ്റെടുത്തുകൊണ്ട് ലോകമെന്നും ഒളിമ്പിക്സ് മത്സരങ്ങൾ കാണുന്നത് നിറുത്തിവച്ചു .ലോകത്തെ പല പ്രമുഖർ അടക്കം ഒളിമ്പിക്സ് കമ്മറ്റിയുടെ നടപടിയെ ശക്തമായി വിമർശിച്ചു അവസാനം വത്തിക്കാനും പറഞ്ഞു ഈ ചെയ്തത് വിശ്വാസപരമായ അവഹേളനം ആണ് അതോടൊപ്പം ഒളിമ്പിക്സ് കമ്മറ്റിയുടെ നിയമങ്ങൾക്ക് വിരുദ്ധമായി ഒളിംപിക്സിൽ പങ്കെടുക്കുന്ന ഓരോ ക്രൈസ്തവ വിശ്വാസിയായിട്ടുള്ള അതല്റ്റുകളും പരസ്യമായി തങ്ങളുടെ വിശ്വാസം ലോകത്തിനു മുന്നിൽ ഏറ്റുപറഞ്ഞു .അവസാനം ഒളിമ്പിക്സ് കമ്മറ്റിക്ക് പരസ്യമായി തങ്ങൾ ചെയ്തതിനു മാപ്പ് ചോദിക്കുന്നു എന്ന് പറയേണ്ടി വന്നു.

കടപ്പാട് : കാസ ടീം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m