ഇന്നത്തെ സമൂഹത്തിൽ യുവാക്കളുടെ ദൈവാന്വേഷണത്തിന് സന്യാസസമൂഹം നൽകേണ്ടുന്ന സേവനത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
1878-ൽ സെൻ്റ് ജോസഫ് മാരെല്ലോ സ്ഥാപിച്ച ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസസമൂഹത്തിലെ, പതിനെട്ടാമത് പൊതു ചാപ്റ്ററിൽ സംബന്ധിച്ച അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു മാർപാപ്പ.
ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് ഇറ്റലിയിലെ പിയേമോന്തേ പ്രവിശ്യയിലാണ് ആരംഭിച്ചതെന്നും, തന്റെ കുടുംബത്തിന്റെയും വേരുകൾ അതേ പ്രവിശ്യയിൽ തന്നെയാണെന്നും പാപ്പാ പറഞ്ഞു. സഭയുടെ സ്ഥാപകന്റെ വിശുദ്ധി അഭംഗുരം കാത്തുസൂക്ഷിക്കുവാനും, സഭയ്ക്കും സമൂഹത്തിനുമായുള്ള ഉത്തരവാദിത്വങ്ങളിൽ പൂർണ്ണസമർപ്പണത്തോടെ ജീവിക്കുവാനും സഭയിലെ അംഗങ്ങളെ പാപ്പാ ആഹ്വാനം ചെയ്തു. കൃതജ്ഞതയുടെയും, ഉത്തരവാദിത്വത്തിന്റെയും മനോഭാവങ്ങൾ എടുത്തു പറഞ്ഞ പാപ്പാ, വിശുദ്ധ യൗസേപ്പിതാവിൽ വിളങ്ങിയിരുന്ന വിവിധ പുണ്യങ്ങൾ അടിവരയിട്ടു പറഞ്ഞു. തിരുക്കുടുംബത്തിന്റെ കാവൽക്കാരനായിരുന്ന വിശുദ്ധ യൗസേപ്പിതാവ്, സന്യാസഭയ്ക്കും വലിയ ഒരു മാതൃകയും തുണയുമാണെന്ന് പാപ്പാ അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m