റവ ഡോ. സ്റ്റീഫൻ ആലത്തറ വീണ്ടും സി.സി.ബി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ഭാരതത്തിലെ ലത്തീൻ കത്തോലീക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി മൂന്നാമതും റവ. ഡോ. സ്റ്റീഫൻ ആലത്തറ നിയമിതനായി. മെയ് ആദ്യ വാരം നടന്ന സി.സി.ബി.ഐ യുടെ നിർവാഹക സമിതി യോഗമാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലായി നാലു വർഷത്തേയ്ക്ക് കൂടി നിയമിച്ചത്. 2026 ജൂൺ വരെയാണ് പുതിയ കാലവധി. ആദ്യമായാണ് ഡപ്യൂട്ടി സെക്രട്ടറി ജനറലിന് ദേശീയ മെത്രാൻ സമിതി മൂന്നാം ഊഴം നൽകുന്നത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെ.സി.ബി.സി.) ഡപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും, പി.ഒ.സി. യുടെ ഡയറക്ടറുമായി 2007 മുതൽ 2014 വരെ സേവനം അനുഷ്ഠിച്ച ഫാ. ആലത്തറയെ കെ. സി. ബി. സിയും മൂന്നാം പ്രാവശ്യം നിയമിച്ചിരുന്നു.ഇപ്പോൾ നിർവ്വഹിക്കുന്ന ചുമതലകളായ രൂപതകളുടെ വിഭജനത്തിനും പുതിയ രൂപതകളുടെ സ്ഥാപനത്തിനുമായുള്ള കമ്മീഷൻ സെക്രട്ടറി, ബിഷപ്സ് കോൺഫ്രൻസിന്റെ ഫിനാൻസ് ഓഫീസർ, ബാംഗളൂരിലെയും ഗോവയിലെയും സി.സി.ബി.ഐ ആസ്ഥാന കാര്യാലയങ്ങളുടെ ഡയറക്ടർ, ഡൽഹിയിലെ പി ആർ കാര്യാലയത്തിന്റെ പ്രത്യേക ചുമതല, ഫണ്ടിംഗ് ഏജൻസിയായ കമ്മ്യൂണിയോയുടെ ദേശീയ ഡയറക്ടർ എന്നീ തസ്തികകളിലും അദ്ദേഹം തുടരും. വരാപ്പുഴ അതിരൂപതാംഗമായ ഡോ. സ്റ്റീഫൻ ആലത്തറ സി.സി.ബി.ഐ യുടെ മലയാളിയായ ആദ്യത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group