ലക്ഷ്യത്തിലേക്ക്.. സുനിതാ വില്യംസിനെ തിരികെ എത്തിക്കാനുള്ള റോക്കറ്റ് ഭൂമി വിട്ടു; സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 വിക്ഷേപണം വിജയം

അമേരിക്കയിലെ ഫ്ലോറി‍ഡയിലെ കോപ് കനാവറലില്‍ നിന്ന് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയർ‌ന്നു.

രണ്ട് സീറ്റൊഴിച്ചിട്ടാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസിനെയും ബുച്ചും വില്‍മോറിനെയും തിരികെയെത്തിക്കാനായാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചത്.

ക്രൂഡ് മിഷനായി ഉപയോഗിക്കുന്ന പുതിയ ലോഞ്ച് പാഡ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം സ്പേസ് എക്സ് നടത്തുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവുമാണ് റോക്കറ്റിലുണ്ടായിരുന്നത്.

വിക്ഷേപണം വിജയകരമായതിന് പിന്നാലെ നാസ മേധാവി ബില്‍ നെല്‍സണ്‍ അഭിനന്ദനം അറിയിച്ചു. നക്ഷത്രങ്ങളില്‍ വരെ പര്യവേക്ഷണത്തിന്റെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഫെബ്രുവരിയിലാകും ബഹിരാകാശ നിലയത്തില്‍ നിന്ന് പേടകം യാത്ര തിരിക്കുക. ഈ മടക്കയാത്രയിലാകും സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ഭൂമിയിലേക്ക് തിരിക്കുക.

ജൂണിലാണ് ഇരുവരും സ്റ്റാർലൈനർ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ സാങ്കേതിക തകരാർ എട്ട് ദിവസ കാലാവധി പറഞ്ഞിരുന്ന ദൗത്യം മാസങ്ങളോളം നീളാൻ കാരണമായി. തുടർന്നാണ് സ്പേസ് എക്സിന്റെ റോക്കറ്റില്‍ ഇരുവരെയും തിരികെയെത്തിക്കാൻ നാസ തീരുമാനിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group