കോൺവെന്റിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവo പ്രസ്താവനയുമായി കോൺവെന്റ് അധികാരികൾ…

ബുധനൂരിൽ +2 വിദ്യാർത്ഥിനി കോൺവെന്റിൽ തൂങ്ങിമരിച്ച സംഭവത്തിൽ വിശദീകരണക്കുറിപ്പുമായി കോൺവെന്റ് അധികാരികൾ

വിശദീകരണക്കുറിപ്പ്

2022 ജൂൺ മാസം മുതൽ മാവേലിക്കര, ഉളുന്തി സെന്റ് ആനീസ് കോൺവെന്റിൽ താമസിച്ച്, മാവേലിക്കര ഇൻഫന്റ് ജീസസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചുവന്നിരുന്ന അരുണാചൽ പ്രദേശ് സ്വദേശിനിയായ പൊബോയി (18 വയസ്, പ്ലസ് ടു വിദ്യാർത്ഥിനി) എന്ന പെൺകുട്ടി 16 – 10 – 2023 തിങ്കളാഴ്ച രാവിലെ 10. 45 ഓടുകൂടി സ്വന്തം കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയുണ്ടായി. ഏഴു മക്കളുള്ള കുടുംബത്തിലെ അംഗമായ പൊബോയി കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തമാണ് കേരളത്തിൽ വന്നു പഠിച്ചിരുന്നത്. കോൺവെന്റിൽ തന്നെ താമസിച്ച് ജോലി ചെയ്തിരുന്ന ആസാം സ്വദേശിനിയായ മറ്റൊരു പെൺകുട്ടിയുമായി പിണങ്ങിയതിനെ തുടർന്ന്, മാനസിക വിഷമത്തിലായ അവൾ താൻ പഠനം മതിയാക്കി തിരിച്ച് സ്വന്തം നാട്ടിലേയ്ക്ക് പോവുകയാണെന്ന് സന്യാസിനിമാരോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിൽ പോകാൻ കൂട്ടാക്കാതിരുന്ന അവളെ പിന്നീട് അന്വേഷിച്ചിട്ട് കാണാതായപ്പോൾ കിടപ്പുമുറി അകത്തുനിന്ന് പൂട്ടിയതായി കണ്ടപ്പോൾ ബലം പ്രയോഗിച്ച് വാതിൽ തുറക്കുകയും തൂങ്ങി നിൽക്കുന്നതായി കാണുകയുമായിരുന്നു. മരിച്ചുകഴിഞ്ഞതായി മനസിലാക്കിയതിനാൽ ഉടൻതന്നെ പോലീസിനെ അറിയിക്കുകയും പോലീസ് വന്നതിനുശേഷം മൃതദേഹം താഴെയിറക്കുകയുമുണ്ടായി. കേസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും പോലീസ് അധികൃതരുമായി സന്യാസസമൂഹം പൂർണ്ണമായി സഹകരിച്ചുവരുന്നു.

സുപ്പീരിയർ, സെന്റ് ആനീസ് കോൺവെന്റ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group