സിറിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ല

ആക്രമണങ്ങളും സംഘർഷങ്ങൾ രൂക്ഷമാകുന്ന സിറിയയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് സിറിയയിലെ കുട്ടികളിൽ സേവ് ചിൽഡ്രൻസ് ചാരിറ്റി നടത്തിയ സർവ്വേ റിപ്പോർട്ട് പുറത്തുവന്നു
ഒരു ദശാബ്ദക്കാലത്തെ യുദ്ധത്തിനുശേഷം സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെട്ട നിരവധി കുട്ടികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ദശലക്ഷക്കണക്കിന് കുട്ടികളെയും അവരുടെ കുടുംബങ്ങളെയും നാടുകടത്തുകയും ചെയ്തിട്ട് പത്ത് വർഷം പിന്നിട്ട സിറിയയിൽ ഇപ്പോഴും സ്ഥിതിഗതികൾ രൂക്ഷം ആണ്
എന്നാൽ കഴിഞ്ഞ ദശകങ്ങളിൽ വീടുകളിൽനിന്ന് പിഴുതു മാറ്റപ്പെട്ട കുട്ടികളുടെ ഭാവി എന്താണെന്ന ചോദ്യത്തിന് സേവ് ദ ചിൽഡ്രൻ എന്ന ചാരിറ്റി പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് അവരുടെ രാജ്യത്ത് കുട്ടികൾക്ക് ശോഭനമായ ഭാവി സങ്കൽപ്പിക്കാൻ പോലും കഴിയുകയില്ല എന്നാണ് പറയുന്നത്
ജോർദാൻ ലബനോൻ തുർക്കി നെതർലാൻഡ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ പങ്കെടുത്ത 86 ശതമാനം സിറിയൻ അഭയാർഥി കുട്ടികളും തങ്ങളുടെ
സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് സർവ്വേയിൽ വ്യക്തമാക്കി.
എന്നിരുന്നാലും അഭയാർത്ഥികളായി മറ്റുരാജ്യങ്ങളിൽ കുടിയേറിയിരിക്കുന്ന ദശലക്ഷക്കണക്കിന് കുട്ടികൾ സുരക്ഷിതത്വം അനുഭവിക്കാൻ പാടുപെടുകയാണ് എന്നും കുട്ടികളിൽ അഞ്ചിൽ രണ്ട് പേർക്ക് വിവേചനവും വിദ്യാഭ്യാസത്തിന്ന്ന്റെ അഭാവവുo നേരിടുന്നു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു
എന്നാൽ നെതർലാൻഡിൽ കുടിയേറിയിരിക്കുന്ന കുട്ടികളിൽ 70 ശതമാനത്തിലധികം കുട്ടികൾക്കും നല്ല വിദ്യാഭ്യാസം ലഭിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group