മോൺ. ജോര്‍ജ് കൂവക്കാടിന് കര്‍ദ്ദിനാള്‍ പദവി…

കേരള സഭക്ക് ഇത് അഭിമാന നിമിഷം, ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൺസി‌ഞ്ഞോർ ജോര്‍ജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി.

മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിലേക്ക് പുതിയതായി 21 കർദ്ദിനാളുന്മാരെ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ എട്ടാം തീയതിയാണ് കർദ്ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുക. ഇറാൻ, ഇന്തോനേഷ്യ, ജപ്പാൻ, ഫിപ്പീൻസ് തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു.

ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പട്ടികയിൽ അവസാനം പ്രഖ്യാപിക്കപ്പെട്ട ആളാണ് ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമായ മോൺ. ജോര്‍ജ് കൂവക്കാട്. കർദ്ദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്.

2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m