സമുദായ ഐക്യം നിലനിൽപ്പിന് അത്യാവശ്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ : സമുദായ ഐക്യം നിലനിൽപ്പിന് അനിവാര്യമെന്നും ഇക്കാരത്തിൽ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്.

കത്തോലിക്ക കോൺഗ്രസ് പാലാ രൂപത സമിതിയുടെ ആഭിമുഖ്യത്തിൽ യൂണിറ്റ്, ഫൊറോന, രൂപതാ ഭാരവാഹികൾക്കായി പാലാ അൽഫോസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചു നടത്തിയ ഏകദിന ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്തൂരി രംഗൻ കമ്മറ്റി റിപ്പോർട്ട്, ഇ എസ് എ വില്ലേജുകൾ, മുല്ലപ്പെരിയാർ ഡാം, ജെ ബി. കോശി കമ്മീഷൻ റിപ്പോർട്ട്, തുടങ്ങിയ വിഷയങ്ങളിലെ കത്തോലിക്ക കോൺഗ്രസിൻ്റെ ഇടപെടലുകളെ അദ്ദേഹം ശ്ലാഘിച്ചു. ഐക്യത്തോടെ പ്രവർത്തിച്ചില്ലെങ്കിൽ സമുദായത്തിന് നിലനിൽപ്പില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പ്രസ്താവിച്ചു. ഡോ. ടി. സി തങ്കച്ചൻ സമുദായം നേരിടുന്ന വെല്ലുവിളികളെപ്പറ്റി ക്ലാസ് നയിച്ചു. പാലാ
രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധിരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ , റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ, റവ. ഫാ. ഫിലിപ്പ് കവിയിൽ, ജോസ് വട്ടുകുളം, ഡോ. ജോസുകുട്ടി ഒഴുകയിൽ, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
അഡ്വ ടോണി പുഞ്ചക്കുന്നേൽ, ആൻസമ്മ സാബു, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, ശ്രീ പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സി എം ജോർജ്, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമ്യാലിൽ,ബെന്നി കിണറ്റുകര, ജോബിൻ പുതിയിടത്തുചാലിൽ, രാജേഷ് പാറയിൽ, എഡ്വിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group