സഭയിലെ വൈവിധ്യത്തിന്‍റെ സമ്മാനത്തിനായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക : ഫ്രാന്‍സിസ് മാര്‍പാപ്പ

സഭയിലെ വൈവിധ്യത്തിന്‍റെ സമ്മാനത്തിനായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ.
ജനുവരി മാസത്തിലെ പ്രാര്‍ത്ഥനാ നിയോഗത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.

സഭയിലെ വൈവിദ്ധ്യങ്ങളെ ഭയക്കേണ്ടതില്ലെന്നും ഈ വെവവിധ്യങ്ങളില്‍ ജീവിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുമെന്നും പാപ്പാ പറഞ്ഞു.

സഭയില്‍ ഐക്യം സംജാതമാക്കുക എന്നത് സഭയുടെയും ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്ന് പറഞ്ഞ മാർപാപ്പാ വൈവിദ്ധ്യങ്ങളെ സമ്പന്നതയായി സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ ക്ഷണിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group