നിർണായക കൂടിക്കാഴ്ച; ഉക്രൈൻ പ്രസിഡന്റ് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി

നിർണായക കൂടിക്കാഴ്ചയ്ക്ക് വേദിയായി വത്തിക്കാൻ. ഉക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലിൻസ്കി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയൻ സമയം രാവിലെ 9.45-ന് ആരംഭിച്ച സന്ദർശനം, ഏകദേശം മുപ്പത്തിയഞ്ചു മിനിറ്റുകൾ നീണ്ടു. കൂടിക്കാഴ്ചയുടെ അവസാനം ഇരുവരും ചില സമ്മാനങ്ങളും കൈമാറി.

‘സമാധാനം ദുർബലമായ പുഷ്പമാണ്’ എന്ന ലിഖിതത്തോടുകൂടിയ ഒരു പുഷ്പത്തിന്റെ വെങ്കലപ്രതിമയും സമാധാനത്തിനായുള്ള ഈ വർഷത്തെ സന്ദേശവും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ഫ്രാൻസിസ് പാപ്പ നൽകിയത്. തിരികെ ‘ബുച്ച കൂട്ടക്കൊല’യുടെ ഒരു ഓയിൽ ചിത്രമാണ് വോളോഡിമിർ സെലിൻസ്കി പാപ്പായ്ക്കു നൽകിയത്.

പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനുമായും സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട സെക്രട്ടറി ആർച്ചുബിഷപ്പ് റിച്ചാർഡ് ഗല്ലഗെറുമായും രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. ഉക്രൈനിലെ യുദ്ധത്തിന്റെ അവസ്ഥയെയും മാനുഷിക സാഹചര്യത്തെയും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വഴികളും ചർച്ചയിൽ വിഷയമാക്കി. നീതിപരവും സുസ്ഥിരവുമായ സമാധാനത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിനുള്ള മാർഗങ്ങളും ഇരുകൂട്ടരും സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group