മൊസാംബിക്കിന്റെ പ്രിയ കർദിനാൾ അലെസാന്ത്രെ മരിയ കാലം ചെയ്തു.

മൊസാംബിക്ക് :ആഭ്യന്തര കലാപം സൃഷ്ട്ടിച്ച പ്രതിസന്ധികൾക്കിടയിൽ മൊസാംബിക്കിലെ ജനങ്ങളെ ചേർത്തു നിർത്തിയ പ്രിയ കർദിനാൾ അലെസാന്ത്രെ മരിയ ദൊസ് സാന്തൊസ് വിടവാങ്ങി. 97 വയസ്സായിരുന്നു. രാജ്യത്തിന്റെ
ദേശീയ അനുരഞ്ജനത്തിനായി പരിശ്രമിച്ച തീക്ഷ്ണതയുള്ള ഇടയനായിരുന്ന കർദ്ദിനാൾ അലെസാന്ത്രെ ജൊസെ മരിയ ദൊസ് സാന്തൊസ്. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി, സുവിശേഷത്തിൻറെയും സഭയുടെയും അക്ഷീണ ശുശ്രൂഷകനായിരുന്നു കർദ്ദിനാൾ അലെസാന്ത്രെയെന്ന് ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫ്രാൻസിസ്കൊ ചിമോയിയൊയ്ക്കയച്ച അനുശോചന സന്ദേശത്തിൽ .കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തു.

1924 മാർച്ച് 18നു ത്സവാല എന്ന സ്ഥലത്താണ് കര്‍ദ്ദിനാളിന്റെ ജനനം. 1947-ൽ ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേർന്ന അദ്ദേഹം 1953-ൽ പൗരോഹിത്യം സ്വീകരിക്കുകയും 1975 മാർച്ച് 9ന് മാപുടോ അതിരൂപതയുടെ ആർച്ച്ബിഷപ്പായി അഭിഷിക്തനാകുകയും 1988 ജൂൺ 28-ന് കർദ്ദിനാളായി ഉയർത്തപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group