ഭ്രൂണഹത്യ ക്ലിനിക്കിന് പുറത്ത് നിശബ്ദമായി പ്രാർത്ഥിച്ചതിന് മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന് പിഴ ചുമത്തി കോടതി

ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ നിശബ്ദമായി പ്രാർത്ഥിച്ചതിന് മുന്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനു പിഴ ചുമത്തി കോടതി.

ബോൺമൗത്തിലെ ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിശബ്ദമായി പ്രാർത്ഥിച്ചതിനാണ് ആദം സ്മിത്ത് എന്ന വ്യക്തിയ്ക്ക് ബോൺമൗത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം $12,000 പിഴ ചുമത്തിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളിലേക്ക് എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിന് വേണ്ടി പ്രോലൈഫ് പ്രവര്‍ത്തകര്‍ നടത്തുന്ന ഇടപെടലുകള്‍ തടയുന്നതിനായി പ്രാദേശിക ഭരണകൂടം രൂപം നൽകിയ ബഫർ സോൺ ഉത്തരവ് 2022 ഒക്ടോബർ 13ന് മേഖലയില്‍ പ്രാബല്യത്തിൽ വന്നിരുന്നു.

രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട തൻ്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുക എന്ന ഉദ്ദേശത്തോടെയാണ് 2022 നവംബറിൽ തെക്കുപടിഞ്ഞാറൻ ഇംഗ്ലീഷ് കൗണ്ടി ഡോർസെറ്റിലെ ബോൺമൗത്തിലെ ബ്രിട്ടീഷ് പ്രെഗ്നൻസി സെന്ററിന് സമീപം സ്മിത്ത്-കോണർ എത്തിയത്. ഇവിടെവെച്ചായിരിന്നു ഇദ്ദേഹത്തിന്റെ കുഞ്ഞ് ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ടത്. ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാര്‍ത്ഥിച്ചതിന് ക്രിമിനൽ കുറ്റം ചുമത്തുന്നതിന് മുമ്പ് അദ്ദേഹത്തിന് ആദ്യം പിഴ ചുമത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m