നിക്കരാഗ്വയിലെ ജുഗാൽപ രൂപതയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഏകാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്ക്കെതിരെ സൈബർ ആക്രമണവും ശക്തമാക്കി.

പുതിയതായി നിക്കരാഗ്വയിലെ ജുഗാൽപ രൂപതയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി രൂപത പ്രാദേശിക പ്രസ്താവനയിൽ പറയുന്നു.

മറ്റെന്തെങ്കിലും ആവശ്യത്തിനായി മറ്റൊരു രാജ്യത്തു നിന്നുള്ള ആരെങ്കിലുമായിരിക്കാം ഹാക്ക് ചെയ്ത് എന്നാണ് പ്രാദേശിക വൃത്തങ്ങളുടെ വിലയിരുത്തൽ.

“ഇത് രൂപതയുടെ ഔദ്യോഗിക പേജ് അല്ല. വിശുദ്ധ കുർബാന സംപ്രേക്ഷണം ചെയ്ത ജുഗാൽപ രൂപത പേജിലെ എല്ലാ ഫോളോവേഴ്സും ഇതൊരു അറിയിപ്പായി കണക്കാക്കണം. മറ്റെന്തിനെങ്കിലും ഉപയോഗിക്കുന്നതിനായി പുറത്തു നിന്നുള്ള ഏതെങ്കിലും രാജ്യക്കാർ ഹാക്ക് ചെയ്തിരിയ്ക്കാം. ആ പേജിലെ ഏതൊരു പ്രസിദ്ധീകരണവും മേലിൽ ഞങ്ങളുടെ ഉത്തരവാദിത്വത്തിലല്ല. ഞങ്ങൾ പുതിയ പേജ് ഉടൻ ആരംഭിക്കും,“ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊലിനയെപ്പോലുള്ള വിവിധ നിക്കരാഗ്വക്കാർ പങ്കിട്ട പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group