യുദ്ധങ്ങൾക്കെതിരെ ശബ്ദമുയർത്തിയും, സമാധാനത്തിനായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ.
വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് കഴിഞ്ഞ ദിവസം ഗാസായിൽ 150 ആളുകൾ കൊല്ലപ്പെട്ട സംഭവത്തിന്റെ കൂടി വെളിച്ചത്തിൽ യുദ്ധത്തിനും സായുധസംഘർഷങ്ങൾക്കുമെതിരെ പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്.
കൊടിയ പീഡനങ്ങൾ നേരിടുന്ന ഉക്രൈൻ, പാലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ വടക്കൻ കിവു, തുടങ്ങി നിരവധി രാജ്യങ്ങൾ കടുത്ത യുദ്ധഭീകരതയിലൂടെയാണ് കടന്നുപോകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിനായി പ്രാർത്ഥിക്കാമെന്ന് പറഞ്ഞ പാപ്പാ, അത് ആത്മാവിന്റെ ദാനമാണെന്നും, എന്നാൽ യുദ്ധം എന്നത് എല്ലായ്പ്പോഴും ഒരു പരാജയമാണെന്നും ഉദ്ബോധിപ്പിച്ചു.
യുദ്ധങ്ങളിൽ ആരും ജയിക്കുന്നില്ലെന്നും, അവയിൽ ഏർപ്പെട്ടിരിക്കുന്നവരേവരും പരാജയപ്പെടുകയാണെന്നും പറഞ്ഞ പാപ്പാ, ഗാസായിൽ കഴിഞ്ഞ ദിവസം 150 നിഷ്കളങ്കരായ മനുഷ്യരാണ് കൊല ചെയ്യപ്പെട്ടതെന്ന് അനുസ്മരിച്ചു. യുദ്ധങ്ങളിൽ നിരവധി കുട്ടികൾ ഇരകളാകുന്നതിനെതിരെ സംസാരിച്ച പാപ്പാ, കുട്ടികളും കുടുംബങ്ങളുമാണ് യുദ്ധങ്ങളുടെ ആദ്യ ഇരകളെന്ന് അനുസ്മരിച്ചു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m