മാധ്യമപ്രവര്‍ത്തനം ഒരു വലിയ നിയോഗമാണ് : ഫ്രാൻസിസ് മാർപാപ്പാ

വലിയ ഒരു നിയോഗത്തോടെയുള്ള ജീവിതമാണ് മാധ്യമപ്രവർത്തകരുടേതെന്ന് ഫ്രാൻസിസ് പാപ്പാ. പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും, സമൂഹത്തിൽ കൂട്ടായ്മ വളർത്താനും, വർത്തമാനകാലകാര്യങ്ങളിൽ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വമാണ് മാധ്യമപ്രവർത്തകർക്കുള്ളത്. വത്തിക്കാൻ വാർത്താവിനിമയകാര്യാലയത്തിലെ പ്രവർത്തകർക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് മാധ്യമപ്രവർത്തകർ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചത്.

പ്രത്യയശാസ്ത്രങ്ങളുടേതുൾപ്പെടെയുള്ള മതിലുകൾ ഉയരുന്ന ഈ ലോകത്ത് പരസ്പരബന്ധത്തിന്റെ പാലങ്ങൾ പണിയാനും, വിഭജനചിന്തകൾ വളർത്തുന്ന ആളുകളുള്ള ഒരു സമൂഹത്തിൽ കൂട്ടായ്മ വളർത്താനും, ലോകം വർത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ പലരും നിഷ്ക്രിയരും ഉദാസീനരുമായിരിക്കുമ്പോൾ, അവയിൽ സജീവമായി ഇടപെടാനുമുള്ള ഉത്തരവാദിത്വവും വിളിയും മാധ്യമപ്രവർത്തകർക്കുണ്ടെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m