പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനവുമായി വിവിധ സംഘടനകള്‍

ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിക്കുന്ന നവംബര്‍ മാസത്തില്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി വിവിധ സംഘടനകള്‍. ലോകമെമ്പാടുമായി 365 ദശലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികളാണ് വിവിധ തരത്തിലുള്ള പീഡനങ്ങളും വിവേചനങ്ങളും നേരിടുന്നത്. പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്കായി നവംബർ മാസത്തിലുടനീളം പ്രത്യേകം പ്രാർത്ഥിക്കാൻ നിരവധി സംഘടനകൾ ആഹ്വാനം ചെയ്യുന്നുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വേൾഡ് ഇവാഞ്ചലിക്കൽ അലയൻസ് സംഘടന നവംബറിലെ ഒന്നും രണ്ടും ഞായറാഴ്‌ചകൾ (ഈ വര്‍ഷം നവംബര്‍ 3, നവംബർ 10) പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്ന പതിവ് ആരംഭിച്ചിട്ട് രണ്ട് ദശാബ്ദമായി.

പീഡിത ക്രൈസ്തവരെ അജപാലനപരമായും മാനുഷികമായും സഹായിക്കുന്ന പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് നവംബർ 20ന് പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. ഈ ദിവസം ചുവന്ന ബുധന്‍ അഥവാ ‘റെഡ് വെനസ്ഡേ’ എന്നാണ് അറിയപ്പെടുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2016-ലാണ് ‘റെഡ് വെനസ്ഡേ’ ആചരണത്തിന് തുടക്കമായത്. ഈ ദിവസം രക്തസാക്ഷികളുടെ രക്തത്തെ അനുസ്മരിക്കുന്ന ചുവപ്പ് നിറം ഇടവകകളിലും ക്രൈസ്തവ സ്ഥാപനങ്ങളിലും വിവിധ നിര്‍മ്മിതികളിലും ദൃശ്യമാക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group