അക്ഷയ കേന്ദ്രങ്ങളിലെ ക്രമക്കേട്‌: നടപടിയെടുക്കണമെന്ന്‌ ഹൈക്കോടതി

അക്ഷയ കേന്ദ്രങ്ങള്‍ ഉപയോഗിച്ച്‌ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയാല്‍ നടപടിയെടുക്കണമെന്നു ഹൈക്കോടതി.

അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നാരോപിച്ച്‌ അക്ഷയ സെന്ററിന്റെ ലൈസന്‍സ്‌ റദ്ദാക്കി ജില്ലാ കലക്‌ടറും അക്ഷയ പ്രോജക്‌ട്‌ ഡയറക്‌ടറും പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്‌തുള്ള ഹര്‍ജിയിലായിരുന്നു ജസ്‌റ്റീസ്‌ ദേവന്‍ രാമചന്ദ്രന്റെ വിധി. ലൈസന്‍സ്‌ റദ്ദാക്കിയതു കോടതി ശരിവച്ചു.
ലൈസന്‍സ്‌ ലഭിച്ച വ്യക്‌തി മറ്റൊരാള്‍ക്ക്‌ അക്ഷയ സെന്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ലൈസന്‍സ്‌ റദ്ദാക്കിയത്‌.
അക്ഷയ സെന്ററിന്റെ ലൈസന്‍സ്‌ മാറ്റിക്കൊടുക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ മൂന്നു വര്‍ഷമായി അക്ഷയ സെന്റര്‍ നടത്തിപ്പിന്‌ പ്രതിമാസം മൂവായിരം രൂപ വാടക കൊടുക്കുന്നുണ്ടെന്നും വ്യക്‌തമായെന്നു കോടതി പറഞ്ഞു. അക്ഷയ സെന്ററിന്റെ ലൈസന്‍സ്‌ നല്‍കാമെന്ന്‌ പറഞ്ഞു വിശ്വസിപ്പിച്ച്‌ സ്വീകരിച്ച നടപടികള്‍ നിയമപരമല്ലെന്നും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.ലൈസന്‍സ്‌ ലഭിച്ച വ്യക്‌തി മരിക്കുകയോ മാനസികമോ ശാരീരികമോ ആയ അവശതകള്‍ അനുഭവപ്പെട്ടാലോ അടുത്ത ബന്ധുവിന്‌ അനുകൂലമായി മാത്രമേ അക്ഷയ സെന്ററിന്റെ ലൈസന്‍സ്‌ മാറ്റാന്‍ കഴിയൂ എന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ വ്യക്‌തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group