ഭരണങ്ങാനം അൽഫോൻസ തീർത്ഥാടന കേന്ദ്രത്തില്‍ രാത്രി ആരാധന നാളെ ആരംഭിക്കും.

പാലാ രൂപത കരിസ്മാറ്റിക് ടീമിന്റെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാ തീർത്ഥാടന ദേവാലയത്തിൽ രാത്രി ആരാധന നാളെ ആരംഭിക്കും.

വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദിക്ഷണം. രാത്രി ആരാധന ശുശ്രൂഷകൾ 7.30-ന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് ഞായറാഴ്ച പുലർച്ചെ നാലിന് വിശുദ്ധ കുർബാനയോടെ സമാപിക്കും. ബ്രദർ സണ്ണി കാട്ടുക്കാരൻ, തൃശൂർ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപത കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group