വഖഫ് ബോര്‍ഡിന്റെ അവകാശവാദം സാമാന്യ നീതിക്ക് നിരക്കാത്തത് : മാർ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍

നീതിക്ക് വേണ്ടിയുള്ള നിലവിളികളാണ് മുനമ്പത്ത് നിന്നും ഉയരുന്നതെന്നും വഖഫ് ബോര്‍ഡിന്റെ അവകാശവാദം സാമാന്യ നീതിക്ക് നിരക്കാത്തതാണെന്നും കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍.

മുനമ്പം നിവാസികള്‍ക്ക് നീതിലഭിക്കും വരെ ഇവര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ഇവരോടൊപ്പം പോരാടാന്‍ ഇവരുടെ ഇടയനായ ഞാനും കോട്ടപ്പുറം രൂപത മുഴുവനുമുണ്ടാകും. ഇനിയൊരിക്കലും വഖഫ് ബോര്‍ഡ് ഈ ഭൂമിക്ക് അവകാശവാദം ഉന്നയിക്കാത്ത വിധത്തില്‍ നിയമപരമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വില കൊടുത്തു വാങ്ങിയ ഭൂമിയില്‍നിന്ന് ഏതു നിമിഷവും കുടിയൊഴിപ്പിക്കപ്പെടാമെന്ന സാഹചര്യം രൂപപ്പെട്ടപ്പോള്‍ സമരഭൂമിയില്‍ ഇറങ്ങുകയല്ലാതെ അവരുടെ മുമ്പില്‍ മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള ആ ജനസമൂഹത്തിന്റെ നിലവിളികള്‍ക്കുനേരെ അധികൃതര്‍ ആദ്യം ചെവികൊട്ടിയടച്ചെങ്കിലും അവരുടെ വാക്കുകളിലെ സത്യം പൊതുസമൂഹത്തെ അവരിലേക്ക് എത്തിക്കുകയായിരുന്നു. ഓരോ ദിവസവും സമരത്തിന് ഏറിവരുന്ന പിന്തുണ അതിന് തെളിവാണ്. ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന ഭരണ-പ്രതിപക്ഷങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ആ വാക്കുകളിലെ ആത്മാര്‍ത്ഥതയില്‍ പ്രദേശവാസികള്‍ക്കു സംശയങ്ങളുണ്ട്. പ്രശ്‌നത്തിന് നിയമപരമായ പരിഹാരം ഉണ്ടാക്കിയാല്‍ മാത്രമേ അവരുടെ വാക്കുകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരൂ അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m