ദൈവത്തോടൊപ്പം പാവപ്പെട്ടവരും ദുർബ്ബലരുമായവർക്കും നാം പ്രാഥമ്യം കല്പിക്കണമെന്ന് ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ എക്സ്” (X) സന്ദേശം. പാപ്പാ കുറിച്ചത് ഇപ്രകാരമാണ്:
“ദുർബ്ബലരെ ചൂഷണം ചെയ്യുന്നത് വലിയ പാപമാണ്, അത് സാഹോദര്യത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ഗുരുതര പാപമാണ്. യേശുവിന്റെ ശിഷ്യരായ നമ്മൾ, സുവിശേഷത്തിൻറെ പുളിമാവ് ലോകത്തിലേക്ക് കൊണ്ടുവരാൻ അഭിലഷിക്കുന്നു: ദൈവത്തിന് പ്രഥമ സ്ഥാനം, അവിടത്തൊടൊപ്പം, അവിടന്ന് സവിശേഷമാം വിധം സ്നേഹിക്കുന്ന, ദരിദ്രരും ദുർബ്ബലരുമായവർക്കും”.
വിവിധ ഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m