തിരുവനന്തപുരം: ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണെന്ന് വിലയിരുത്തി കെസിബിസി ബിഷപ്പ് കോൺഫറൻസ്.ആഗസ്റ്റ് 2 മുതല്‍ 6 വരെ ഓണ്‍ലൈന്‍ ആയിനടന്ന മെത്രാന്മാരുടെ വാര്‍ഷിക സമ്മേളനത്തിലാണ് ക്രൈസ്തവ ജനനനിരക്ക് കുറയുന്നതിനെ കുറിച്ചുള്ള ആശങ്ക ബിഷപ്പ് കോൺഫറൻസ് അറിയിച്ചത്.1950-കളില്‍ കേരളത്തിലെ ജനസംഖ്യയില്‍ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവര്‍ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്നും, കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവര്‍ (1.8%) കേരളത്തില്‍ മാറിയിരിക്കുകയാണെന്നും ഈ പശ്ചാത്തലത്തിൽ കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങള്‍ക്ക് സഹായകമാകുന്ന പദ്ധതികളുമായി വിവിധ രൂപതകള്‍ മുന്നോട്ടു വന്നത് അഭിനന്ദനാർഹമാണെന്നും ബിഷപ്പ് കോൺഫറൻസ് അറിയിച്ചു.എന്നാൽ ഈ വിഷയത്തില്‍ തികച്ചും തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്ന തായി കാണുന്നത് ആശാവഹമാണെന്നും കെസിബിസി അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group