സ​മ​രം നൂ​റാം ദിവസത്തിലേക്ക് ; ഇ​ന്ന് തൊഴിലാളികൾ ക​ട​ലും ക​ര​യും ഉ​പ​രോ​ധി​ക്കും

തിരുവനന്തപുരം :തീ​​​ര​​​ശോ​​​ഷ​​​ണ​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മത്സ്യത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ഇ​​​ന്ന് നൂ​​​റാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിൽ
മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​ന്ന് ക​​​ട​​​ലും ക​​​ര​​​യും ഉ​​​പ​​​രോ​​​ധി​​​ക്കും.

മു​​​ല്ലൂ​​​ർ തു​​​റ​​​മു​​​ഖ ക​​​വാ​​​ടം, വി​​​ഴി​​​ഞ്ഞം ക​​​വാ​​​ടം, മു​​​ത​​​ല​​​പ്പൊ​​​ഴി എ​​​ന്നി​​​വ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.30 വ​​​രെ​​​യാ​​​ണ് ഉ​​​പ​​​രോ​​​ധി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള​​​വ​​​ർ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന​​​റി​​​യി​​​ച്ച് ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ജെ. ​​​നെ​​​റ്റോ ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​മി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്നു മു​​​ത​​​ൽ തു​​​റ​​​മു​​​ഖ നി​​​ർ​​​മ്മാണ ജോ​​​ലി​​​ക​​​ൾ സ്തം​​​ഭി​​​പ്പി​​​ക്കു​​​ന്ന സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ്. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ര​​​ത്തി​​​ന്‍റെ ഗ​​​തി​​​ മാ​​​റും. കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ക​​​ട​​​ക്കുമെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട് .

ജൂ​​​ലൈ 20ന് ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ട​​​യി​​​ൽ തു​​​ട​​​ക്കം​​​ കു​​​റി​​​ച്ച​​​ സ​​​മ​​​ര​​​o ഓ​​​ഗ​​​സ്റ്റ് 16 മു​​​ത​​​ൽ വി​​​ഴി​​​ഞ്ഞം മു​​​ല്ലൂ​​​ർ തു​​​റ​​​മു​​​ഖ ക​​​വാ​​​ട​​​ത്തി​​​ലേ​​​ക്ക് മാറ്റുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group