ഗർഭച്ഛിദ്രത്തിനെതിരെ സമൂഹ​മ​ന​സാ​ക്ഷി ഉ​ണ​ര​ണം: സി​ബി​സി​ഐ ലെ​യ്റ്റി കൗ​ണ്‍​സി​ല്‍

കൊച്ചി : ഗർഭച്ഛിദ്രത്തിനെതിരെ സമൂഹ​മ​ന​സാ​ക്ഷി ഉ​ണ​ർന്ന് പ്രവർത്തിക്കണമെന്നും ജീ​​​വ​​​ന്‍റെ സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​ക്കേ​​​ണ്ട സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ജീ​​​വ​​​ന്‍ ന​​​ശി​​​പ്പി​​​ക്കാ​​ന്‍ നി​​​യ​​​മം സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത് നീ​​​ച​​​മാ​​​ണെ​​​ന്നും സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഷെ​​​വ​​​ലി​​​യാ​​​ര്‍ അ​​​ഡ്വ.​ വി.​​​സി.​ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പറഞ്ഞു.മെഡിക്കൽ ​ടെ​​​ര്‍​മി​​​നേ​​​ഷ​​​ന്‍ ഓ​​​ഫ് പ്ര​​​ഗ്‌​​​ന​​​ന്‍​സി ആ​​​ക്ട് രാ​​​ജ്യ​​​ത്ത് നി​​​ല​​​വി​​​ല്‍ വ​​​ന്നി​​​ട്ട് 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന ഇ​​​ന്നു (ഓഗസ്റ്റ് 10)ഗ​​​ര്‍​ഭഛി​​​ദ്ര​​​ത്തി​​​ന് വി​​​ധേ​​​യ​​​രാ​​​യി​​​ട്ടു​​​ള്ള ഭ്രൂ​​​ണാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള ശി​​​ശു​​​ക്ക​​​ളെ അ​​​നു​​​സ്മ​​​രി​​​ച്ച് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ​ സ​​​ഭ ദേ​​​ശീ​​​യ വി​​​ലാ​​​പ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഗ​​​ര്‍​ഭഛി​​​ദ്ര​​​ത്തി​​​ലൂ​​​ടെ മ​​​ര​​​ണ​​​പ്പെ​​​ട്ട ശി​​​ശു​​​ക്ക​​​ള്‍​ക്കു​​​വേ​​​ണ്ടി ദി​​​വ്യ​​​ബ​​​ലി​​​യ​​​ര്‍​പ്പ​​​ണം, പ്രാ​​​ര്‍​ഥ​​​നാ​ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍, ക​​​രു​​​ണ​​​ക്കൊ​​​ന്ത, ഉ​​​പ​​​വാ​​​സം, ര​​​ണ്ടു മി​​​നി​​​റ്റ് നേ​​​രം ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ മ​​​ര​​​ണ​​​മ​​​ണി​ മു​​​ഴ​​​ക്ക​​​ല്‍, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍, സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ എ​​​ന്നി​​​വ ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ക്കും.ക്രൈ​​​സ്ത​​​വ​​​രു​​​ടെ​​​യി​​​ട​​​യി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ലും പ്രൊ​​​ലൈ​​​ഫ് ബോ​​​ധ​​​വ​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ലെ​​​യ്റ്റി കൗ​​​ണ്‍​സി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കു​​​മെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group