മരിയൻ സൈന്യം വേൾഡ് മിഷൻ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഈസ്റ്റർ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് നിർധന കുടുംബങ്ങൾക്ക് ഈസ്റ്റർ കിറ്റ് വിതരണം നടത്തി.
മാങ്ങോട് സെന്റ് മേരീസ് ഇടവക വികാരി ഫാദർ ജേക്കബ് കുറ്റികാട്ടു കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പങ്കുവയിക്കലിന്റെ ഈസ്റ്റർ സന്ദേശം പ്രാവർത്തികമാക്കി കൊണ്ട് മരിയൻ സൈന്യം വേൾഡ് മിഷൻ നടത്തിയ ഈ ചാരിറ്റി പ്രവർത്തനം നൂറോളം നിർധന കുടുംബങ്ങൾക്കണു സഹായമായത്
ബഹുമാനപ്പെട്ട ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പിതാവിന്റെ പ്രാർത്ഥനാശംസകൾ ഓടെ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥികളായി മദർ സുപ്പീരിയർ മങ്ങോട് ചർച്ച്, സജി ജോസഫ് എൻഎസ്എസ് കോഡിനേറ്റർ കണ്ണൂർ, സംഘാടകരായ സജീവ് മാറ്റത്താനാണി, ബിജു ഉളിക്കൽ, ബേബി കൊച്ചുപുരയ്ക്കൽ,സോജൻ, തുടങ്ങിയവർ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group