റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കുന്നത് കത്തോലിക്ക സന്യാസിനി
റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കുന്നത് കത്തോലിക്ക സന്യാസിനി
ജനുവരി 26ന് നടക്കുന്ന വർണാഭമായ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള 12 അംഗ എൻഎസ്എസ് വോളണ്ടിയർമാരെ നയിക്കുന്നത് കത്തോലിക്ക സന്യാസിനി. കർമലീത്ത സന്യാസിനീ സമൂഹാംഗവും തൊടുപുഴ ന്യൂമാൻ കോളജ് പ്രഫസറുമായ ഡോ. സിസ്റ്റർ നോയൽ റോസിനാണ് ചരിത്ര നിയോഗം ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു സന്യാസിനിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എൻഎസ്എസ് വോളണ്ടിയർമാർ പരേഡിൽ അണിനിരക്കുന്നത്.
എൻഎസ്എസ് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്ററായ സിസ്റ്റര്‍ രണ്ടുതവണ എംജി യൂണിവേഴ്‌സിറ്റിയിൽ ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് നേടിയിരുന്നു. സംസ്ഥാനത്തുനിന്ന് എംജി, കണ്ണൂർ, കാലിക്കറ്റ്, കേരള, കെടിയു തുടങ്ങിയ യൂണിവേഴ്സിറ്റികളിൽ നിന്നും ഐഎച്ച്ആർഡിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരാണ് പരേഡിൽ പങ്കെടുക്കുന്നത്. പരേഡിനുശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നടക്കുന്ന വിരുന്നുസത്കാരത്തിലും അതിഥികളായി ഇവർ പങ്കെടുക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m