ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവർക്ക് നേരെ നടന്നത് 14 ആക്രമണങ്ങൾ; സമാധാനത്തിനായി പ്രധാനമന്ത്ര
ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവർക്ക് നേരെ നടന്നത് 14 ആക്രമണങ്ങൾ; സമാധാനത്തിനായി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രൈസ്‌തവ നേതാക്കൾ
ഇന്ത്യയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്രൈസ്തവർക്ക് നേരെ നടന്ന 14 ഓളം ആക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കൾ.
ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്രൈസ്തവ നേതാക്കൾ അഭ്യർത്ഥിച്ചു.
ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ ക്രൈസ്തവ നേതാക്കൾ പ്രധാനമന്ത്രിയോടും പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
“ക്രിസ്തുമസ് ദിനത്തിൽ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിലും പട്ടണങ്ങളിലും ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ ഞങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞങ്ങൾ നിങ്ങളോട് നിലവിളിക്കുന്നു," ഡിസംബറിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അയച്ച സംയുക്ത അഭ്യർഥനയിൽ വിവിധ വിഭാഗങ്ങളിലെ ക്രിസ്ത്യൻ നേതാക്കൾ പറഞ്ഞു.
“ഈ ക്രിസ്തുമസ് സീസണിൽ മാത്രം, ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കുറഞ്ഞത് 14 സംഭവങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭീഷണികളും തടസ്സങ്ങളും മുതൽ അറസ്റ്റുകളും നേരിട്ടുള്ള ആക്രമണങ്ങളും വരെ അതിൽ ഉൾപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0