വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് സീറോ മലബാർ സഭാ സിനഡ്.
വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കണമെന്ന് സീറോ മലബാർ സഭാ സിനഡ്.
കേരള വനം നിയമ ഭേദഗതി ബിൽ ലക്ഷക്കണക്കിന് കർഷകരെ ദോഷകരമായി ബാധിക്കും എന്ന ആശങ്ക ദൂരീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സീറോ മലബാർ സഭാസിനഡ് സർക്കാരിനോടഭ്യർത്ഥിച്ചു. 1961- ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേൽ സിനഡിൽ നടന്ന ചർച്ചയിലാണ് ഈ ആവശ്യമുയർന്നത്. ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് പകരം കൂടുതൽ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലിൽ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി.
വന്യജീവിശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേർക്കപ്പെടേണ്ടത്. കേരളത്തിൽ വനാവരണം വർദ്ധിച്ചുവരുന്നു എന്ന യാഥാർത്ഥ്യം നിലനിൽക്കെ, കർഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകർ പങ്കുവെക്കുന്നുണ്ട്.
മലയോര മേഖലകളിലുള്ളവരെയും വനാതിർത്തികളിൽ കഴിയുന്നവരെയും കാട്ടുമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ നിയമങ്ങൾ ഉണ്ടാക്കുന്നതിനു പകരം ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആഴ്ത്തുന്നതാണീ നിയമങ്ങളെന്ന് സർക്കാർ തിരിച്ചറിയണമെന്നും സഭാ സിനഡ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m