j462

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ.

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആവര്‍ത്തിച്ച് വത്തിക്കാൻ.


റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്ക് നിലവില്‍ പനിയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യത്തില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ടെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. മാര്‍പാപ്പയ്ക്കു പനി ഇല്ലെന്നും രക്തസമ്മർദ്ദം, ഓക്സിജൻ ലെവല്‍, ഹൃദയമിടിപ്പ് തുടങ്ങിയ പാരാമീറ്ററുകൾ കൃത്യമായ തോതിലാണ് മുന്നോട്ട് പോകുന്നതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച മറ്റ് വിവരങ്ങളുമായി മാര്‍പാപ്പയുടെ സുഹൃത്തും ജെസ്യൂട്ട് വൈദികനായ ഫാ. അൻ്റോണിയോ സ്പാഡറോ രംഗത്ത് വന്നു. ആരോഗ്യസ്ഥിതി സൂക്ഷ്മമായി വിശകലനം ചെയ്തു വരികയാണെന്നും ആശങ്കപ്പെടുത്തുന്ന ഒരു പ്രശ്നവും നിലവില്‍ ഇല്ലായെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അസാധാരണമായ ഒരു ഊർജ്ജം മാര്‍പാപ്പയ്ക്കുണ്ടെന്നും ഇതൊരു ലളിതമായ ചികിത്സയല്ല, സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)