മാതൃവാൽസല്യത്തിന്റെ ആർദ്രഭാവങ്ങൾ കോർത്തിണക്കിയ “ഒരു നീല മേലങ്കിക്കഥ”- പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്നു

കൊച്ചി : മാതൃവാൽസല്യത്തിന്റെ ആർദ്രഭാവങ്ങളും ഹൃദയം തൊടുന്ന വരികളും കോർത്തിണക്കി ക്യാമറ നൺ സി. ലിസ്മി CMC ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ച പുതിയ വീഡിയോ ആൽബം “ഒരു നീല മേലങ്കിക്കഥ”
പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നു. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത വർണ്ണിയ്ക്കുന്ന ‘സ്വർഗ്ഗം നെയ്ത കുപ്പായം’ എന്ന വീഡിയോ ആൽബത്തിനു ശേഷം ബ്ര. അനിറ്റ് മുല്ലശേരി രചനയും സജിൻ കുന്നത്തുപാറ സംഗീതവും നിർവഹിച്ചിരി യ്ക്കുന്ന ഈ ഗാനത്തിന് കഥയും തിരക്കഥയും നൽകിയിരിയ്ക്കുന്നത് സോണിച്ചൻ CMI ആണ്. ജപമാല മണികൾ ഉരുവിട്ടു പ. അമ്മയോട് പ്രത്യേകം പ്രാർത്ഥിയ്ക്കുന്ന ഈ മാസത്തിൽ മാതൃവാൽസല്യത്തിന്റെ ആർദ്രഭാവങ്ങൾ ഹൃദയത്തിലേറ്റി പ്രാർത്ഥനയോടെ കാത്തിരിക്കുന്നവർക്ക് ജീവിതസാഫല്യം നേടുന്ന കഥാപാത്ര ങ്ങളെയാണ് ഈ ആൽബം അവതരിപ്പിയ്ക്കുന്നത്.നാളുകളായി ആത്മീയ മേഖലയിൽ അനേകർക്ക് ഉണർവും കരുത്തും നൽകിക്കൊണ്ടിരിയ്ക്കുന്ന നിറവ് ക്രിയേഷൻസ് യൂട്യൂബ് ചാനൽ ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group