പരീക്ഷക്ക് പോകുമ്പോൾ കുട്ടികൾക്ക് ചൊല്ലാവുന്ന പ്രാർത്ഥന

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ, അങ്ങയുടെ പ്രത്യേക അനുഗ്രഹം സ്വീകരിക്കുവാനായി അവിടുത്തെ സന്നിധിയിൽ അണഞ്ഞിരിക്കുന്ന എന്നെ നീ കരുണാപൂർവം അനുഗ്രഹിക്കണമേ. പരീക്ഷ എഴുതുവാനായി പോകുന്ന എന്നേയും എന്റെ എല്ലാ കഴിവുകളേയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ വലതുകരം നീട്ടി എന്നെ അനുഗ്രഹിച്ചാലും.

വിശുദ്ധ ഗ്രന്ഥവും പ്രവചനങ്ങളും ഗ്രഹിക്കുവാൻ പരിശുദ്ധാത്മാവിനെ അയച്ച് ശ്ലീഹന്മാരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും ചെയ്യണമേ.

പഠിച്ച കാര്യങ്ങൾ വേണ്ടവിധം ഓർക്കുവാനും ചോദ്യങ്ങൾ യഥോചിതം മനസ്സിലാക്കി, കൃത്യമായി ഉത്തരം എഴുതുവാനും ആവശ്യമായ കൃപാവരം അങ്ങെനിക്കു നല്കണമേ. അങ്ങയുടെ പ്രത്യേക സംരക്ഷണവും പരിപാലനയും ഈ പരീക്ഷയിലുടനീളം എനിക്കു ലഭിക്കുമാറാകട്ടെ. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും അങ്ങേ മഹത്ത്വപ്പെടുത്തിക്കൊണ്ടു ജീവിക്കുവാൻ, എന്നെ അങ്ങുന്നു സഹായിക്കുകയും ചെയ്യണമേ.ഞങ്ങളുടെ അമ്മയായ പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ ഔസെപ്പിതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. എന്നെ കാക്കുന്ന കർത്താവിന്റെ മാലാഖയെ, എനിക്കു കൂട്ടായിരിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ.. ആമ്മേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്… എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ. ആമ്മേൻ. 1സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group