നീതിബോധമുള്ള തലമുറ രാഷ്ട്രപുരോഗതിയുടെ അടിത്തറ : ഗിവർഗീസ് മാർ അപ്രേം

നീതിബോധമുള്ള സമൂഹവും തലമുറയും രാഷ്ട്രപുരോഗതിയുടെ അടിത്തറയാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ ഗിവർഗീസ് മാർ അപ്രേം.

ലോകസാമൂഹ്യനീതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച സാമൂഹ്യനീതി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി ഓരോരുത്തർക്കും ഉറപ്പുവരുത്തുന്നതോടൊപ്പം അർഹതപ്പെട്ടവർക്ക് നീതി ഉറപ്പു വരുത്താൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m