തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികൾ മോചിതരായി..

നൈജീരിയ: ഇക്കഴിഞ്ഞ തിങ്കളാഴ്ച സെമിനാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്നു സെമിനാരി വിദ്യാർത്ഥികൾ മോചിതരായി. കഫാൻചാൻ രൂപത ചാൻസിലർ ഫാ. ഇമ്മാനുവൽ ഒക്കോലയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.തിങ്കളാഴ്ച രാത്രിയാണ് മൂന്നു സെമിനാരിവിദ്യാർത്ഥികളെ കൊളളസംഘം തട്ടിക്കൊണ്ടുപോയത് 48 മണിക്കൂറിനുള്ളിൽ ഇവരുടെ മോചനം സാധ്യമായെന്ന് അറിയിച്ച ചാൻസലർ ദൈവത്തിനും,പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.സെമിനാരിയിൽ കൊള്ളസംഘം നടത്തിയ ആക്രമണത്തിൽ ആറു വിദ്യാർത്ഥികൾക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ആകെ 130 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group