ഗർഭച്ഛിദ്രം കൊലപാതകമാണ് : വീണ്ടും ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ

ഗർഭച്ഛിദ്രം കൊലപാതകമാണ് വീണ്ടും ആവർത്തിച്ച് ഫ്രാൻസിസ് പാപ്പ.
തന്റെ നാല്പത്തിയാറാം അപ്പസ്തോലിക യാത്ര പൂർത്തിയാക്കി മടങ്ങും വഴി, വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിൽ, ഗർഭച്ഛിദ്രത്തെ സമൂഹത്തിൽനിന്നും തുടച്ചുനീക്കേണ്ടത് ആവശ്യമാണെന്ന് വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ.

ബെൽജിയൻ ദേശീയ മാധ്യമ പ്രവർത്തകയായ വലേരി ദു പോന്തിന്റെ, ജീവിക്കാനുള്ള അവകാശത്തെപ്പറ്റിയും ജീവന്റെ സംരക്ഷണത്തെപ്പറ്റിയുമുള്ള ചോദ്യങ്ങൾക്കു മറുപടിയായിട്ടാണ് പാപ്പ, ഒരിക്കൽക്കൂടി ഭ്രൂണഹത്യ കൊലപാതകമാണെന്ന് പറഞ്ഞത്.

ബെൽജിയം രാജാവായിരുന്ന ബൗദൂയിന്റെ നാമകരണപ്രക്രിയകൾ ആരംഭിക്കുമെന്ന് വിശുദ്ധബലിയുടെ അവസാനം നടത്തിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ അറിയിച്ചു. ഭ്രൂണഹത്യ നിയമവിധേയമാക്കുന്നതിനെതിരെ പോരാടിക്കൊണ്ട് തന്റെ രാജകീയപദവി ഉപേക്ഷിച്ച വ്യക്തിയാണ് ബൗദൂയിൻ രാജാവ്. ബൗദൂയിൻ രാജാവിനെപ്പോലെ തിന്മകൾക്കെതിരെ പോരാടാൻ അധികാരക്കസേരകളുടെ സുഖം ഉപേക്ഷിക്കാനുള്ള ധൈര്യം ഭരണാധികാരികൾക്ക് ഉണ്ടാവണമെന്നു പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group