സമാധാനത്തിന്റെ അടയാളമായി ഇറാക്കിലെ ഊറിൽ അബ്രഹാമിന്റെ ദൈവാലയം ഉയരുന്നു.ഇറാക്കിലെ ഊറിൽ ഇബ്രാഹിം അൽ ഖലീൽ ദൈവാലയത്തിൽ നിന്നുള്ള ആദ്യത്തെ മണിനാദം മുഴങ്ങിയത് കഴിഞ്ഞയാഴ്ച അവസാനമായിരുന്നു.
ഈസ്റ്ററിനോടനുബന്ധിച്ച് ആദ്യത്തെ പരിശുദ്ധ കുർബാനയർപ്പണം ഈ ദൈവാലയത്തിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വിശ്വാസികൾ.
മതത്തിന്റെയും മാനവരുടെയും ചരിത്രം സൃഷ്ടിച്ച സ്ഥലത്തേക്കു തീർത്ഥാടകരുടെയും ക്രൈസ്തവരുടെയും മടങ്ങിവരവിനു പ്രചോദനം നൽകാനും മാർപാപ്പയുടെ ഇറാക്ക് സന്ദർശനത്തിന്റെ മൂന്നാം വാർഷികം അടയാളപ്പെടുത്താനുമായി ഡിസൈൻ ചെയ്തതാണ് ഈ പുതിയ ദൈവാലയം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m