ആദിത്യ എല്‍-01 ന്റെ രണ്ടാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം. ഇന്ന് പുലര്‍ച്ചെ 2.45 നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്.
നിലവില്‍ ഭൂമിയില്‍ നിന്നും കുറഞ്ഞ അകലം 282 കിമി, കൂടിയ ദൂരം 40,225 കി.മി ദൂരത്തുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ.
ബെംഗളുരു, മൗറീഷ്യസ്, പോര്‍ട്ട്‌ബ്ലെയര്‍ എന്നിവിടങ്ങളിലെ ഇസ്രോ/ഇസ്ട്രാക് കേന്ദ്രങ്ങളില്‍ നിന്നാണ് ഭ്രമണപഥം ഉയര്‍ത്തല്‍ പ്രക്രിയ നിയന്ത്രിച്ചത്. ഇനി ഭൗമമണ്ഡലത്തിലെ രണ്ട് ഭ്രമണപഥം ഉയര്‍ത്തല്‍ കൂടിയാണ് ബാക്കിയുള്ളത്. ശേഷം എല്‍-01 പോയിന്റിലേക്കുള്ള 125 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര ആദിത്യ എല്‍-01 ആരംഭിക്കും. ഈ മാസം 10ന് പുലര്‍ച്ചെ 2.45 നാണ് അടുത്ത ഭ്രമണപഥം ഉയര്‍ത്തല്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group