ചന്ദ്രയാൻ 2 ഓർബിറ്ററുമായി ബന്ധം സ്ഥാപിച്ച് ചന്ദ്രയാൻ 3 ലാൻഡർ; നാളെ സോഫ്റ്റ് ലാൻഡിംഗ്

ചന്ദ്രയാൻ -2ന്റെ ഓർബിറ്ററുമായി ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ബ​​​​​ന്ധം ചന്ദ്രയാൻ 3 സ്ഥാപിച്ചതായി ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​ അ​​​​​റി​​​​​യി​​​​​ച്ചു .

ച​​​​​ന്ദ്ര​​​​​യാ​​​​​ൻ-3 നാ​​​​​ളെ വൈ​​​​​കു​​​​​ന്നേ​​​​​രം 6.04ന് ​​​​​ച​​​​​ന്ദ്ര​​​​​നി​​​​​ൽ സോ​​​​​ഫ്റ്റ്‌ ലാ​​​​​ൻ​​​​​ഡിം​​​​​ഗ് ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നാ​​​​​ണു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. സോ​​​​​ഫ്‌റ്റ് ലാൻ​​​​​ഡിം​​​​​ഗ് ടെ​​​​​ലി​​​​​കാ​​​​​സ്റ്റ് ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന് ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ അ​​​​​റി​​​​​യി​​​​​ച്ചു. 2019ൽ ​​​​​വി​​​​​ക്ഷേ​​​​​പി​​​​​ച്ച ച​​​​​ന്ദ്ര​​​​​യാ​​​​​ൻ-2​​​​​ന് ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​റും ലാ​​​​​ൻ​​​​​ഡ​​​​​റും റോ​​​​​വ​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. സോ​​​​​ഫ്റ്റ്‌​​​​​ലാ​​​​​ൻ​​​​​ഡിം​​​​​ഗി​​​​​നി​​​​​ടെ ലാ​​​​​ൻ​​​​​ഡ​​​​​റും റോ​​​​​വ​​​​​റും ത​​​​​ക​​​​​ർ​​​​​ന്നു.​​​​​ ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ർ ഏ​​​​​ഴു വ​​​​​ർ​​​​​ഷം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കും. ച​​​​​ന്ദ്ര​​​​​യാ​​​​​ൻ 2 ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ർ ഇ​​​​​പ്പോ​​​​​ഴും സ​​​​​ജീ​​​​​വ​​​​​മാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ച​​​​​ന്ദ്ര​​​​​യാ​​​​​ൻ 3ൽ ​​​​​പ്ര​​​​​ത്യേ​​​​​ക ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. വി​​​​​ക്രം ലാ​​​​​ൻ​​​​​ഡ​​​​​റു​​​​​മാ​​​​​യു​​​​​ള്ള ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​യു​​​​​ടെ മി​​​​​ഷ​​​​​ൻ ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ കോം​​​​​പ്ല​​​​​ക്സി​​​​​ന്‍റെ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ഈ ​​​​​ഓ​​​​​ർ​​​​​ബി​​​​​റ്റ​​​​​ർ വ​​​​​ഴി​​​​​യാ​​​​​ണ്.

ച​​​​​ന്ദ്ര​​​​​യാ​​​​​ൻ 3 ലാ​​​​​ൻ​​​​​ഡ​​​​​ർ മൊ​​​​​ഡ്യൂ​​​​​ളി​​​​​ലു​​​​​ള്ള ക്യാമ​​​​​റ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ ച​​​​​ന്ദ്ര​​​​​ന്‍റെ കൂ​​​​​ടു​​​​​ത​​​​​ൽ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടു. പാ​​​​​റ​​​​​ക​​​​​ളോ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള ഗ​​​​​ർ​​​​​ത്ത​​​​​ങ്ങ​​​​​ളോ ഒഴിവാക്കി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യ ലാ​​​​​ൻ​​​​​ഡിം​​​​​ഗ് ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ സ​​​​​ഹാ​​​​​യി​​​​​ക്കു​​​ന്ന ലാ​​​​​ൻ​​​​​ഡ​​​​​ർ ഹ​​​​​സാ​​​​​ർ​​​​​ഡ് ആ​​​​​ൻ​​​​​ഡ് അ​​​​​വോ​​​​​യ്ഡ​​​​​ൻ​​​​​സ് ക്യാമ​​​​​റ (​​​​​എ​​​​​ൽ​​​​​എ​​​​​ച്ച്ഡി​​​​​എ​​​​​സി) പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ ചി​​​​​ത്ര​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group